വിദ്യാർഥി തെറിച്ചുവീണു; നിർത്താതെ പോയി കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും

nikhil

ബസിൽ നിന്നും വിദ്യാർഥി തെറിച്ചുവീണിട്ടും ബസ് നിർത്താതെ കെഎസ്ആർടിസി ബസ് ഡ്രൈവറും കണ്ടക്ടറും. ചൊവ്വാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ ഇന്നാണ് പുറത്തുവന്നത്. കൊല്ലം എഴുകോണിലാണ് സംഭവം

ഒൻപതാം ക്ലാസ് വിദ്യാർഥിയായ നിഖിൽ സുനിലിനാണ് ബസിൽ നിന്ന് വീണ് പരുക്കേറ്റത്. താൻ വീണത് അറിഞ്ഞിട്ടും ഡ്രൈവർ ബസ് നിർത്തിയില്ല. താൻ വീഴുന്നത് കണ്ട് കൂട്ടുകാർ ബഹളമുണ്ടാക്കി. എന്നാലും ബസ് നിർത്താതെ കടന്നുപോയെന്ന് നിഖിൽ പറയുന്നു.
 

Share this story