കെആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തുതീർന്നു

kr

കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥി സമരം ഒത്തു തീർപ്പായി. ഉന്നത വിദ്യഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് സമരം ഒത്തു തീർപ്പാക്കാൻ തീരുമാനിച്ചത്. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അനുഭാവപൂർവ്വം തീരുമാനമെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു അറിയിച്ചു. 

വിദ്യാർഥികളുടെ പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഡയറക്ടറെ മാറ്റുക എന്നതെന്ന് മന്ത്രി പറഞ്ഞു. പുതിയ ഡയറക്ടറെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കും. ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ നികത്തും. വിദ്യാർത്ഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ക്ഷേമസമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
 

Share this story