കൊല്ലത്ത് പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി വിദ്യാർഥി ജീവനൊടുക്കാൻ ശ്രമിച്ചു

note

പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ശേഷം കൊല്ലത്ത് വിദ്യാർഥി ആത്മഹത്യക്ക് ശ്രമിച്ചു. ഓച്ചിറ പോലീസിനെതിരെ ആത്മഹത്യാക്കുറിപ്പ് എഴുതി ക്ലാപ്പന സ്വദേശിയായ പതിനാറുകാരനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിഷക്കായ കഴിച്ച പ്ലസ് വൺ വിദ്യാർഥി ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്

അടിപിടിക്കേസിൽ പോലീസ് ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും ആരോപിച്ചാണ് പതിനാറുകാരന്റെ ആത്മഹത്യാശ്രമം. കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷമാണ് ആത്മഹത്യാ ശ്രമം നടത്തിയത്. 23ാം തീയതി പ്ലസ് വൺ വിദ്യാർഥി അടക്കം നാല് പേരെ ഒരു സംഘം വിദ്യാർഥികൾ ആക്രമിച്ചെന്ന് പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി ഒത്തുതീർപ്പാക്കാൻ പോലീസ് ശ്രമിച്ചെന്നാണ് പതിനാറുകാരൻ ആരോപിക്കുന്നത്. എന്നാൽ ആരോപണങ്ങൾ പോലീസ് നിഷേധിച്ചു.
 

Share this story