വിദ്യാർഥിനിയെ പീഡിപ്പിച്ചു; ആലപ്പുഴയിൽ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

arrest
ആലപ്പുഴ ചന്തിരൂരിൽ പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. അരൂക്കുറ്റി സ്വദേശി മുഹമ്മദ്(63)ആണ് അറസ്റ്റിലായത്. മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന വിവരം ഇന്നലെ രാത്രിയാണ് പോലീസിന് ലഭിച്ചത്. ഇന്ന് പുലർച്ചെയാണ് മുഹമ്മദിനെ പിടികൂടിയത്. ഒരു മാസമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചതായാണ് സൂചന. മറ്റ് കുട്ടികളെയും ഇയാൾ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിവരമുണ്ട്.
 

Share this story