17കാരിയെ പീഡിപ്പിച്ച് റിമാൻഡിലായ പ്രതി ജാമ്യത്തിലിറങ്ങി 14കാരിയെ പീഡിപ്പിച്ചു

abhijith

17കാരിയെ പീഡിപ്പിച്ച കേസിൽ ആറ് മാസം മുമ്പ് റിമാൻഡിലായി ജാമ്യത്തിലിറങ്ങിയ യുവാവ് 14കാരിയെ പീഡിപ്പിച്ച കേസിൽ വീണ്ടും അറസ്റ്റിലായി. അടൂർ ഏനാദിമംഗലം ചാങ്കൂർ സ്വദേശി അഭിജിത്താണ്(21) അറസ്റ്റിലായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 14കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്നാണ് കേസ്

സെപ്റ്റംബറിലാണ് സംഭവം. പതിനാലുകാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ആദ്യം പീഡിപ്പിച്ചത്. ഇത് മൊബൈലിൽ പകർത്തുകയും ചിത്രവും മറ്റും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്തു. പിന്നീടും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. 

പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ആറ് മാസം മുമ്പ് 17കാരിയെ പീഡിപ്പിച്ച ശേഷം നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഭിജിത്ത് സ്വർണാഭരണങ്ങൾ കൈക്കലാക്കിയിരുന്നു.
 

Share this story