വയനാട്ടിൽ രണ്ടിടങ്ങളിൽ കടുവയിറങ്ങി; ഒരു കടുവയുടെ കാല് പരുക്കേറ്റ നിലയിൽ

tiger

വയനാട്ടിൽ രണ്ടിടങ്ങളിൽ കടുവ. വാകേരിയിലും അമ്പലവയലിലും ജനവാസ മേഖലയിൽ കടുവയിറങ്ങി. വാകേരിയിൽ ഇറങ്ങിയ കടുവ ഗാന്ധിനഗറിലെ റോഡിൽ കിടക്കുകയാണ്. കടുവയ്ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് സംശയിക്കുന്നത്.

അമ്പലവയലിൽ ഇറങ്ങിയ കടുവ രണ്ട് ആടുകളെ കൊന്നു. മാഞ്ഞൂപറമ്പിൽ ബേബിയുടെ രണ്ട് ആടുകളെയാണ് കൊന്നത്. രാവിലെ ആറുമണിയോടെയാണ് കടുവ റോഡിൽ കിടക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. കാലിൽ പരുക്കേറ്റ നിലയിലാണ്. 

വനംവകുപ്പും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചുവരികയാണ്. മെഡിക്കൽ സംഘം കൂടി സ്ഥലത്തെത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കും. 

Share this story