മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണ്, എ കെ ആന്റണി പറഞ്ഞത് ശരിയായ കാര്യം: സതീശൻ

satheeshan

മൃദു ഹിന്ദുത്വവാദത്തിൽ എ കെ ആന്റണിക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും. എല്ലാ ഹിന്ദുക്കളും ബിജെപിയാണെന്ന് പറയുകയല്ല നമ്മുടെ പണി. മഹാഭൂരിപക്ഷം ഹിന്ദുക്കളും മതേതരവാദികളാണ്. അമ്പലത്തിൽ പോകുന്നവരെയും കാവി മുണ്ട് ഉടുക്കുന്നവരെയും കുറി അണിഞ്ഞവരെയും ബിജെപിയായി ചിത്രീകരിക്കുന്നത് ശരിയല്ല. താൻ മുമ്പേ ഇക്കാര്യം പറഞ്ഞതാണ്. ആന്റണിയെ പോലെ മുതിർന്ന നേതാവും അത് പറഞ്ഞത് സന്തോഷകരമാണെന്നും സതീശൻ പറഞ്ഞു

ശരിയായ രാഷ്ട്രീയമാണ് എ കെ ആന്റണി പറഞ്ഞതെന്നും വിഡി സതീശൻ പറഞ്ഞു. മികച്ച സ്വർണം പൊട്ടിക്കൽ സംഘത്തിനും മികച്ച സ്വർണക്കടത്ത് സംഘത്തിനും കൂടി ഡിവൈഎഫ്‌ഐ ട്രോഫി ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ബഫർസോൺ ഭൂപടം എന്ന പേരിൽ സർക്കാർ അബദ്ധ പഞ്ചാംഗങ്ങൾ പുറത്തിറക്കുകയാണെന്നും സതീശൻ പറഞ്ഞു.
 

Share this story