കുന്നംകുളത്ത് യുവതിയെയും രണ്ട് മക്കളെയും ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

police line

തൃശ്ശൂർ കുന്നംകുളം പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അമ്മയെയും രണ്ട് കുട്ടികളെയുമാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പന്നിത്തടം ചെറുമാനേംകാട് താമസിക്കുന്ന ഷഫീന, മൂന്ന് വയസ്സുള്ള അജുവ, ഒന്നര വയസ്സുള്ള അമൻ എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം

കാളുവളപ്പിൽ ഹാരിസിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. വീടിന് മുകളിലെ ബാൽക്കണിയിലാണ് മൃതദേഹങ്ങൾ കണ്ടത്. സംഭവം നടക്കുമ്പോൾ ഹാരിസിന്റെ ഉമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഹാരിസ് വിദേശത്താണ്.
 

Share this story