യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; അയൽവാസി അറസ്റ്റിൽ

Rafi Police

കൊല്ലം: കൊല്ലം കണ്ണനെല്ലൂരില്‍ യുവാവിനെ വീട്ടില്‍ കയറി കുത്തിക്കൊന്നു. ചേരിക്കോണം സ്വദേശി സന്താഷ് (42) ആണ് മരിച്ചത്. അയൽവാസിയായ പ്രകാശനാണ് യുവാവിനെ വീട്ടിൽ കയറി കുത്തിയത്. കൊലപാതകത്തിനു പിന്നിലെ കാരണം എന്താണെന്ന് വ്യക്തയില്ല. 

കൊല്ലപ്പെട്ട സന്തോഷിന്‍റെ ജ്യേഷ്ഠന്‍റെ മകനായ 17 വയസ്സുകാരനും പരിക്കേറ്റിട്ടുണ്ട്. സന്തോഷിനെ ആക്രമിച്ചത് തടയാന്‍ ശ്രമിച്ചപ്പോഴാണ് പതിനേഴുകാരന്‍റെ കൈക്ക് പരിക്കേറ്റത്. സംഭവത്തില്‍  പ്രകാശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കൊലക്കുപിന്നിലെ കാരണം എന്താണെന്നതിൽ വ്യക്തത വരു എന്ന് പൊലീസ് പറഞ്ഞു.

Share this story