പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് യൂത്ത് ലീഗുകാർ ചെയ്തത്: പി കെ ഫിറോസ്

firos

സേവ് കേരള മാർച്ചിനിടെ യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് തല്ലിച്ചതച്ചെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി കെ ഫിറോസ്. പോലീസ് എറിഞ്ഞ കല്ല് തിരിച്ചെറിയുക മാത്രമാണ് പ്രവർത്തകർ ചെയ്തത്. ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിനെ പോലും ക്രൂരമായി മർദിച്ചു. പ്രവർത്തകരുടെ ദേഹത്തേക്കാണ് ഗ്രനേഡ് എറിഞ്ഞതെന്നും ഫിറോസ് ആരോപിച്ചു

പ്രവർത്തകരുടെ തല പോലീസ് തല്ലിപ്പൊട്ടിച്ചു. പോലീസ് നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഫിറോസ് പറഞ്ഞു. പോലീസ് വെച്ച ബാരിക്കേഡുകൾ യൂത്ത് ലീഗുകാർ മറികടക്കാൻ ശ്രമിക്കുകയും പോലീസിന് നേരെ കല്ലും കുപ്പിയും വലിച്ചെറിയുകയും ചെയ്തതോടെയാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചതും ലാത്തി വീശിയതും.
 

Share this story