തിരുപ്പൂരിൽ നിന്നും 14കാരനെ തട്ടിക്കൊണ്ടുവന്ന യുവാവ് തൂങ്ങിമരിച്ച നിലയിൽ

rakesh

കൊല്ലത്ത് യുവാവ് തൂങ്ങിമരിച്ച നിലയിൽ. പൂതക്കുളം സ്വദേശി രാകേഷാണ് തൂങ്ങിമരിച്ചത്. തമിഴ്‌നാട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുവന്ന കേസിലെ പ്രതിയാണ് ഇയാൾ. ഇന്നലെ വൈകുന്നേരമാണ് രാകേഷ് തിരിപ്പൂർ സ്വദേശിയായ 14 വയസ്സുകാരനെ തട്ടിക്കൊണ്ടുവന്നത്

കുട്ടിയുടെ മാതാപിതാക്കളുമായുള്ള സാമ്പത്തിക തർക്കത്തെ തുടർന്നാണ് യുവാവ് കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. കുട്ടി രാവിലെ രക്ഷപ്പെട്ട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെയാണ് രാകേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് പോലീസ് മാറ്റി.
 

Share this story