ഗവർണർ പദവിയിലിരുന്ന് പാലിക്കേണ്ട സമചിത്തതയുണ്ട്; ആരിഫ് മുഹമ്മദ് ഖാനെതിരെ എം വി ഗോവിന്ദൻ

govindan

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് സമചിത്തതയില്ലെന്ന് എം വി ഗോവിന്ദൻ വിമർശിച്ചു. ഗവർണർ പദവിയിലിരുന്ന് പാലിക്കേണ്ട സമചിത്തത അദ്ദേഹം പാലിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു

കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിലെ പ്രതിഷേധത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടില്ല. പൊടുന്നനെയുണ്ടായ പ്രതിഷേധമാണ് ചരിത്ര കോൺഗ്രസിൽ സംഭവിച്ചത്. ഇർഫാൻ ഹബീബ് വധശ്രമം നടത്തിയെന്ന് പറഞ്ഞാൽ ആര് വിശ്വസിക്കും. യൂണിവേഴ്‌സിറ്റിക്കും സർക്കാരിനുമെതിരെ ഗവർണർ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു

ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന ആക്രമണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. ഇതിന്റെ തെളിവുകൾ വൈകാതെ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞിട്ടുണ്ട്.
 

Share this story