മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ, ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല; ചെന്നിത്തലക്ക് മറുപടിയുമായി തരൂർ
Sat, 14 Jan 2023

രമേശ് ചെന്നിത്തലക്ക് മറുപടിയുമായി ശശി തരൂർ. മുഖ്യമന്ത്രിയുടെ കോട്ട് തയ്യാറാക്കി വെച്ചിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. ആര് എന്ത് പറഞ്ഞാലും പ്രശ്‌നമില്ല. കേരളത്തിൽ കൂടുതൽ ക്ഷണം കിട്ടുന്നുണ്ട്. നാട്ടുകാർ തന്നെ കാണാൻ ആഗ്രഹിക്കുന്നു. താൻ പരിപാടികളിൽ പങ്കെടുക്കുന്നുവെന്നും തരൂർ പറഞ്ഞു.
ഈ കോട്ട് മുഖ്യമന്ത്രിയുടെ കോട്ട് അല്ല. മുഖ്യമന്ത്രിക്കായി ഒരു കോട്ട് ഉണ്ടോ. ആര് പറഞ്ഞോ അവരോട് ചോദിക്കണമെന്നും തരൂർ തിരിച്ചടിച്ചു. നാല് വർഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോൾ പറയാനാകില്ല. തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്ക് എന്നായിരുന്നു ചെന്നിത്തല തരൂരിനെ പരോക്ഷമായി വിമർശിച്ചത്.