കോൺഗ്രസിൽ ഇനിയൊരു ഗ്രൂപ്പ് ഉണ്ടാക്കാൻ ലക്ഷ്യമില്ല; പാർട്ടിയുടെ ഒത്തൊരുമക്കാണ് ശ്രമം: തരൂർ

tharoor

കോൺഗ്രസിൽ ഇനിയൊരു ഗ്രൂപ്പുണ്ടാക്കാൻ തനിക്ക് ലക്ഷ്യമില്ലെന്ന് ശശി തരൂർ. എ, ഐ ഗ്രൂപ്പുകൾ ഉള്ള പാർട്ടിയിൽ ഇനിയൊരു അക്ഷരം വേണമെങ്കിൽ അത് യൂ ആണെന്നും യുനൈറ്റഡ് കോൺഗ്രസ് ആണെന്നും തരൂർ പറഞ്ഞു. പാർട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. വിഭാഗീയ പ്രവർത്തനത്തിന് താനില്ലെന്നും തരൂർ പറഞ്ഞു

പാണക്കാട്ടെ സന്ദർശനത്തിൽ അസാധാരണത്വമില്ല. മലപ്പുറത്ത് എത്തുമ്പോഴെല്ലാം ഇവിടെ എത്താറുണ്ട്. പൊതുരാഷ്ട്രീയ കാര്യങ്ങൾ ലീഗുമായി ചർച്ച ചെയ്തു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തര കാര്യങ്ങൾ ചർച്ച ആയില്ലെന്നും തരൂർ പറഞ്ഞു.


 

Share this story