ബത്തേരിയിലിറങ്ങി ഭീതി പരത്തിയ കാട്ടാനയെ വെടിവെക്കും; പിഎം 2നെ ലൊക്കേറ്റ് ചെയ്തു
Jan 8, 2023, 08:52 IST

വയനാട് ബത്തേരി നഗരത്തിലിറങ്ങി വഴിയാത്രക്കാരനെ ആക്രമിച്ച കാട്ടാനയെ മയക്കുവെടി വെക്കാൻ ഉത്തരവ്. ഒരു പകൽ നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് കാട്ടാനയെ വെടിവെക്കാൻ ഉത്തരവിറങ്ങിയത്. ഗൂഡല്ലൂരിൽ രണ്ട് പേരെ കൊലപ്പെടുത്തിയ പിഎം 2 എന്നറിയപ്പെടുന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ പന്തിയിലെ കൂട്ടിലടക്കാൻ ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ്
ആർആർടി സംഘം കാട്ടാന നിൽക്കുന്ന പുഴുപ്പത്തൂർ വനാതിർത്തിയിൽ എത്തി. ആനയെ ലൊക്കേറ്റ് ചെയ്തതായി വനംവകുപ്പ് അറിയിച്ചു. ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ദിവസം ബത്തേരി നഗരത്തിലിറങ്ങിയ ആന ഒരു കാൽനട യാത്രികനെ ആക്രമിച്ചിരുന്നു.