"ചോരൻ' വിനയായി; കാക്കിക്കുള്ളിലെ കലാകാരന് സസ്പെൻഷൻ
Wed, 18 Jan 2023

തിരുവനന്തപുരം: സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീൺ റാണയെ നായകനാക്കി "ചോരൻ' എന്ന ചലച്ചിത്രം സംവിധാനം ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
എഎസ്ഐ സാന്റോ അന്തിക്കാടിനെതിരെയാണ് നടപടി. ഇയാൾക്ക് റാണയുമായി അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്നും നേരത്തെ ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് തൃശൃർ റേഞ്ച് ഡിഐജി ഇയാൾക്കെതിരെ നടപടിയെടുത്തത്.