തിരുവനന്തപുരം കഠിനംകുളത്ത് ആയുധങ്ങളുമായി മൂന്ന് ഗുണ്ടകൾ പിടിയിൽ

gunda

തിരുവനന്തപുരം കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ. തുമ്പ സ്വദേശി ലിയോൺ ജോൺസൺ, കുളത്തൂർ സ്വദേശി അഖിൽ, കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാലിൽ ബോംബെറിഞ്ഞ് പരുക്കേൽപ്പിച്ച കേസിലെ പ്രതികളാണ് മൂന്ന് പേരും. ബാറിൽ യുവാവിനെ വെട്ടിയ കേസിലും കഠിനംകുളത്ത് ഒരാൾ പിടിയിലായിട്ടുണ്ട്

ലിയോൺ ജോൺസൺ ഗുണ്ടാ ആക്ട് പ്രകാരം ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതേയുള്ളു. വെട്ടുകത്തി, വടിവാൾ, മഴു തുടങ്ങിയ ആയുധങ്ങൾ പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. ഗുണ്ടാ ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് അറസ്റ്റ്.
 

Share this story