തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ പ്രതി ഷഫീഖ് പിടിയിൽ

shafeeq

തിരുവനന്തപുരത്ത് പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി ഷഫീഖ് പിടിയിൽ. ആര്യനാട് നിർമാണത്തിലിരിക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പിടിയിലായത്. വീട്ടുകാർ രാവിലെ എത്തിയപ്പോൾ ഷഫീഖ് ഇവരെയും ആക്രമിച്ചിരുന്നു. വീട്ടുടമസ്ഥന്റെ തലയിൽ കല്ലു കൊണ്ട് ഇടിച്ച ശേഷം കിണറ്റിൽ തള്ളിയിടുകയായിരുന്നു

ബഹളം കേട്ടെത്തിയ നാട്ടുകാരാണ് ഷഫീഖിനെ വളഞ്ഞിട്ട് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. ഇയാൾക്കൊപ്പം ഒളിവിൽ കഴിഞ്ഞിരുന്ന മറ്റൊരു പ്രതി അബിൻ ഓടിരക്ഷപ്പെട്ടു. കിണറ്റിൽ വീണ വീട്ടുടമസ്ഥനെ നാട്ടുകാരാണ് പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല. 

കണിയാപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം അന്വേഷിക്കാനെത്തിയപ്പോഴാണ് ഷഫീഖ് പോലീസിന് നേരെ ബോംബെറിഞ്ഞത്. പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു.
 

Share this story