തിരുവനന്തപുരത്ത് സ്വർണക്കടത്ത് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചു; മോചനദ്രവ്യം ആവശ്യപ്പെട്ടു

nikhil

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവാവിനെ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ചു. പുത്തൻതോപ്പ് സ്വദേശി നിഖിൽ നോർബറ്റിനാണ് മർദനമേറ്റത്. മംഗലപുരം സ്വർണക്കവർച്ച കേസിലെ പ്രതികളടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയ നിഖിലിനെ കഴക്കൂട്ടം പോലീസാണ് രക്ഷപ്പെടുത്തിയത്

കഴിഞ്ഞ ദിവസമാണ് നിഖിലിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിക്കൊണ്ടുപോകൽ. പല സ്ഥലങ്ങളിലെത്തിച്ച് സംഘം ക്രൂരമായി മർദിച്ചെന്ന് നിഖിൽ പറയുന്നു. 

നിഖിലിന്റെ പിതാവിനെ വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ഇവർ ലൊക്കേഷൻ നിഖിലിന്റെ പിതാവിന് അയച്ചു കൊടുത്തതാണ് പോലീസിന് സ്ഥലം കണ്ടുപിടിക്കാൻ എളുപ്പമായത്. പോലീസിനെ കണ്ടതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു.
 

Share this story