തോമസിന്റെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ; കടുവയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യം
Fri, 13 Jan 2023

വയനാട് പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം സംസ്‌കരിക്കാൻ കൂട്ടാക്കാതെ ബന്ധുക്കൾ. ആവശ്യങ്ങൾ അംഗീകരിച്ചാലേ മൃതദേഹം സംസ്‌കരിക്കുകയുള്ളൂവെന്ന് കൊല്ലപ്പെട്ട തോമസിന്റെ സഹോദരങ്ങളായ സണ്ണിയും ആന്റണിയും പറഞ്ഞു. കൂടുതൽ നഷ്ടപരിഹാരം നൽകണമെന്നും കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകണമെന്നും കടുവയെ വെടിവെച്ച് കൊല്ലണമെന്നുമാണ് ഇവരുടെ ആവശ്യം
കടുവയെ പിടികൂടാനുള്ള ശ്രമം വനംവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്. ഇന്നലെ രാത്രി കടുവയെ പിടികൂടാനായി കൂട് സ്ഥാപിച്ചിട്ടുണ്ട്. മുത്തങ്ങയിൽ നിന്ന് കുങ്കിയാനയെയും വെള്ളാരംകുന്നിൽ എത്തിച്ചിട്ടുണ്ട്.