ഇടുക്കിയില്‍ ഷവര്‍മ കഴിച്ചവര്‍ക്ക് ഛര്‍ദിയും വയറിളക്കവും; ഹോട്ടല്‍ പൂട്ടാന്‍ ഭക്ഷ്യ സുരക്ഷ വകുപ്പിന്‍റെ നോട്ടീസ്
Jan 7, 2023, 16:48 IST

തൊടുപുഴ: ഇടുക്കിയിലും ഭക്ഷ്യ വിഷ ബാധ റിപ്പോർട്ടു ചെയ്തു. ഒരു കുടുംബത്തിലെ 3 പേർക്കാണ് നെടുങ്കണ്ടത്തെ ഹോട്ടലിൽ നിന്നും ഷവർമ്മ കഴിച്ചതിനു പിന്നാലെ വയറിളക്കവും ഛർദ്ദിയും ഉണ്ടായത്. തുടർന്ന് ഇവർ ചികിത്സ തേടുകയായിരുന്നു.
ഈ മാസം ഒന്നാം തീയതിയാണ് ഇവർക്ക് ഭക്ഷ്യ വിഷബാധയേറ്റത്. നെടുങ്കണ്ടത്തെ ഹോട്ടലിനെതിരെ പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. ഹോട്ടൽ വൃത്തി ഹീനമാണെന്ന് കണ്ടെത്തിയതിനെതുടർന്ന് പൂട്ടാൻ നോട്ടീസ് നൽകുകയും ചെയ്തു.