റോഡിൽ ഇറങ്ങുന്നവർ തിരികെ ശവപ്പെട്ടിയിൽ പോകേണ്ടി വരരുത്: വിമർശനവുമായി ഹൈക്കോടതി

high court

സംസ്ഥാനത്ത് റോഡുകളിൽ നടക്കുന്നത് ഭാഗ്യ പരീക്ഷണമാണെന്ന് ഹൈക്കോടതി. റോഡുകളിൽ ഇറങ്ങുന്നവർ തിരിച്ച് ശവപ്പെട്ടികളിൽ പോകേണ്ടി വരരുതെന്നും കോടതി പറഞ്ഞു. എന്നാൽ സാമ്പത്തിക സ്ഥിതിക്ക് അനുസരിച്ച് റോഡ് നവീകരിക്കുന്നുണ്ടെന്ന് സർക്കാർ മറുപടി നൽകി. ആലുവ-പെരുമ്പാവൂർ റോഡിന്റെ തകർച്ചയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം

റോഡിന്റെ ചുമതലയുള്ള സൂപ്രണ്ടിംഗ് എൻജിനീയർ അടക്കം മൂന്ന് എൻജിനീയർമാർ കോടതിയിൽ ഹാജരായി കാര്യങ്ങൾ വിശദീകരിച്ചു. കാലവർഷം തുടങ്ങിയതിന് ശേഷമാണ് റോഡ് തകർന്നുതുടങ്ങിയത്. കഴിഞ്ഞ മേയ് മാസത്തോടെയാണ് റോഡിൽ കുഴികൾ രൂപപ്പെട്ടതെന്നും സൂപ്രണ്ടിംഗ് ഓഫീസർ അറിയിച്ചു

വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നവർ തിരികെ ശവപ്പെട്ടിയിൽ കയറി വരാതിരിക്കാനുള്ള നടപടിയെടുക്കേണ്ടത് സർക്കാരാണ്. പക്ഷേ അതിനുള്ള യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ലെന്ന് കോടതി വിമർശിച്ചു.
 

Share this story