സാങ്കൽപ്പിക ശത്രുവിനോട് യുദ്ധം ചെയ്ത് മരിച്ചാൽ പുണ്യം കിട്ടുമെന്ന് കരുതുന്നവർ വിഡ്ഡികളുടെ സ്വർഗത്തിൽ

salam

കെ എം ഷാജിക്ക് മറുപടിയുമായി മുസ്ലിം ലീഗ് ആക്ടിംഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. സാങ്കൽപ്പിക ശത്രുവിനെ ഉണ്ടാക്കി അതിനോട് യുദ്ധം ചെയ്തു മരിച്ചുവീണാൽ പുണ്യം കിട്ടുമെന്ന് വിചാരിക്കുന്നവർ വിഡ്ഡികളുടെ സ്വർഗത്തിലാണെന്ന് പിഎംഎ സലാം പറഞ്ഞു. ശത്രുക്കളോട് യുദ്ധം ചെയ്തു മരിച്ച് വീണാൽ പുണ്യം കിട്ടുമെന്ന ഷാജിയുടെ പ്രസ്താവനക്ക് മറുപടി നൽകുകയായിരുന്നു സലാം. മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പരിപാടിയിലാണ് പിഎംഎ സലാം ഷാജിക്കെതിരെ രംഗത്തുവന്നത്

അതേസമയം നേതൃത്വത്തിന്റെ അതൃപ്തിക്ക് ഇരയായ ഷാജിക്ക് പിന്തുണയുമായി എംകെ മുനീർ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഷാജി കാര്യമാത്ര പ്രസക്തമായി സംസാരിക്കുന്ന ആളാണെന്നും ഷാജിയുടെ പേരിൽ മുസ്ലിം ലീഗിൽ പൊട്ടിത്തെറി ഉണ്ടാകില്ലെന്നും മുനീർ പറഞ്ഞു.
 

Share this story