ജപ്തി ഭീഷണി: കൊയിലാണ്ടിയിൽ കർഷകൻ ആത്മഹത്യ ചെയ്തു

velayudhan

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കോഴിക്കോട് കൊയിലാണ്ടിയിലാണ് സംഭവം. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് മരിച്ചത്. വേലായുധനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ജപ്തി ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്ന് കരുതുന്നു

കൊയിലാണ്ടി കാർഷിക സഹകരണ ബാങ്കിൽ നിന്ന് എടുത്ത 9 ലക്ഷം രൂപ കുടിശ്ശിക ആയിരുന്നു. ലോൺ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതർ ഇന്നലെ വേലായുധന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യയെന്ന് കുടുംബം പറഞ്ഞു.
 

Share this story