പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ മൂന്ന് പേരെ കണ്ടെത്തി

missing

പത്തനംതിട്ടയിൽ നിന്ന് കാണാതായ നാല് പെൺകുട്ടികളിൽ ഒരാളെ കൂടി കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ട് പേരെ ഇന്നലെ രാത്രി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയിരുന്നു. ശേഷിക്കുന്ന ഒരു പെൺകുട്ടിക്കായി തെരച്ചിൽ തുടരുകയാണ്

പത്തനംതിട്ട നഗരത്തിലെ സ്‌കൂളിലെ വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെയും തിരുവല്ല ഓതറയിലെ സ്‌കൂളിലെ രണ്ട് കുട്ടികളെയുമാണ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. 13-15 വയസ്സ് പ്രായമുള്ളവരാണ് ഇവർ. ഓതറയിലെ കുട്ടികൾ ഇന്നലെ സ്‌കൂളിൽ എത്തിയിരുന്നില്ല. പത്താം ക്ലാസുകാരായ ഇവരെ രാത്രി വൈകി ആലപ്പുഴയിൽ നിന്ന് കണ്ടെത്തുകയായിരുന്നു

മറ്റ് രണ്ട് പെൺകുട്ടികളെ ബുധനാഴ്ച വൈകുന്നേരം മുതലാണ് കാണാതായത്. ഇതിലൊരാളെയാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്.
 

Share this story