കൊച്ചിയിൽ വിവിധയിനം ലഹരി മരുന്നുകളുമായി ഗർഭിണി അടക്കം മൂന്ന് പേർ പിടിയിൽ

Police

കൊച്ചി ഇടപ്പള്ളിയിൽ അഞ്ച് തരം ലഹരിമരുന്നുകളുമായി ഗർഭിണി അടക്കം മൂന്ന് പേർ പിടിയിൽ. ആലുവ സ്വദേശികളായ സനൂപ്, നൗഫൽ, അപർണ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് എംഡിഎംഎ, ഹാഷിഷ്, കഞ്ചാവ്, എൽ എസ് ഡി, നൈട്രോസ്പാം ഗുളിക എന്നിവ പിടിച്ചെടുത്തു. അപർണ ആറ് മാസം ഗർഭിണിയാണ്. അപർണയുടെ ചികിത്സക്കെന്ന പേരിൽ ഇടപ്പള്ളിയിലെ ഹോട്ടലിൽ മുറിയെടുത്തായിരുന്നു ലഹരിമരുന്ന് ഇടപാട്

ഇടപ്പള്ളി ആശുപത്രിക്ക് സമീപമുള്ള ഹോട്ടലിൽ അപർണയും സനൂപും ചേർന്നാണ് മുറിയെടുത്തത്. രണ്ടാഴ്ചയിലേറെയായി സംഘം ഹോട്ടലിൽ താമസിക്കുകയായിരുന്നു. ലഹരിമാഫിയ സംഘങ്ങൾക്കെതിരെ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലിലും നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. അപർണക്കെതിരെ മുമ്പും ലഹരിമരുന്ന് കേസുണ്ട്. വധശ്രമ, മോഷണ കേസുകളിൽ പ്രതിയാണ് സനൂപ്.
 

Share this story