മലപ്പുറത്ത് ഒന്നര കോടിയുടെ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേർ പിടിയിൽ
Jan 15, 2023, 08:30 IST

മലപ്പുറത്ത് വൻ പുകയിലവേട്ട. ബിസ്‌കറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് പിടിച്ചെടുത്തു. ഒന്നര കോടിയോളം രൂപ വില വരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് വട്ടക്കുളത്ത് നിന്നും പിടിച്ചെടുത്തത്. സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു
എടപ്പാൾ വട്ടംകുളത്തെ ഗോഡൗണിൽ ഇറക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോടികൾ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചത്. രണ്ട് ട്രക്കുകളിലായാണ് നിരോധിത ലഹരിവസ്തുക്കൾ ഇവിടെ എത്തിച്ചത്. വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.