എറണാകുളം മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർഥികളെ മലപ്പുറത്ത് കണ്ടെത്തി
Sat, 14 Jan 2023

എറണാകുളം മുളവുകാട് നിന്ന് കാണാതായ മൂന്ന് സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. മലപ്പുറത്ത് നിന്നും ഇന്നലെ അർധരാത്രിയോടെയാണ് ഇവരെ കണ്ടെത്തിയത്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. കുട്ടികളെ കൊച്ചിയിൽ ഉടൻ എത്തിക്കും
എട്ടാം ക്ലാസ് വിദ്യാർഥികളെയാണ് ഇന്നലെ മുതൽ കാണാതായിരുന്നത്. രാവിലെ സ്‌കൂളിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ഇവർ. വൈകുന്നേരം തിരികെ വരാത്തതിനെ തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. രണ്ട് പെൺകുട്ടികളെയും ഒരു ആൺകുട്ടിയെയുമാണ് കാണാതായത്.