തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ ബ്ലേഡ് കൊണ്ട് ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

blade

തൃശ്ശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്ന് പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപ്പിച്ചു. ആലപ്പുഴ സ്വദേശി ഹരി എന്നയാളാണ് മൂന്ന് പേരെ ആക്രമിച്ചത്. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ളുഷാപ്പിൽ വെച്ചുണ്ടായ വാക്കുതർക്കത്തിന് പിന്നാലെയാണ് ആക്രമണം.

ഷാപ്പിൽ നിന്ന് സ്റ്റാൻഡിലെത്തിയ മൂന്ന് പേർക്ക് നേരെയാണ് ആക്രമണം നടന്നത്. തൃശ്ശൂർ സ്വദേശികളായ അനിൽ, മുരളി, നിതിൻ എന്നിവർക്കാണ് പരുക്കേറ്റത്. അനിലിനും മുരളിക്കും മുഖത്താണ് പരുക്കേറ്റത്. നിതിന്റെ കൈത്തണ്ടയിലും മുറിവേറ്റു. സാരമായി പരുക്കേറ്റ അനിലിനെയും മുരളിയെയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
 

Share this story