തിരുമംഗലം കാറപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു; മരണസംഖ്യ രണ്ടായി
Tue, 10 Jan 2023

തൃശ്ശൂരിൽ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. ഏങ്ങണ്ടിയൂർ സ്വദേശി ആരി വീട്ടിൽ ബാബു ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. തിരുമംഗലം സ്വദേശി അംബുജാക്ഷൻ എന്നയാൾ അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു
തിരുമംഗലം ദേശീയപാതയിൽ വെച്ച് നിയന്ത്രണം വിട്ട കാർ വഴിയാത്രക്കാരിലേക്ക് പാഞ്ഞുകയറിയാണ് അപകടമുണ്ടായത്. ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം.