തിരൂർ തോണിയപകടം: രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി; മരണസംഖ്യ നാലായി

suicide

തിരൂരിൽ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തിൽ കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇന്ന് കണ്ടെത്തി. ഇട്ടികപറമ്പിൽ അബ്ദുൽസലാം, കൂഴിയിനി പറമ്പിൽ അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്. പുറത്തൂർ കുഞ്ചിക്കടവിൽ ഇന്നലെ സന്ധ്യക്കാണ് അപകടമുണ്ടായത്

കക്ക വാരാനിറങ്ങിയ ആറംഗ സംഘത്തിന്റെ തോണി മറിയുകയായിരുന്നു. ഇതിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. അപകടത്തിൽ രക്ഷപ്പെട്ട രണ്ട് പേർ ആലത്തിയൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story