ടൈറ്റാനിയം ജോലി തട്ടിപ്പ് കേസ്: ദിവ്യ നായരെ രണ്ട് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

divya

ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിൽ മുഖ്യപ്രതി ദിവ്യ നായരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ട് ദിവസത്തേക്കാണ് നെടുമങ്ങാട് കോടതി ദിവ്യ നായരെ വെഞ്ഞാറമൂട് പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഉദ്യോഗാർഥികളിൽ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്

കേസുമായി ബന്ധപ്പെട്ട് ടൈറ്റാനിയത്തിലെ ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയുടെ മുറിയിൽ പോലീസ് പരിശോധന നടത്തി. ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർഥികളുടെ പട്ടികയും ബയോഡാറ്റകളും ശശികുമാരൻ തമ്പിയുടെ അലമാരയിൽ നിന്ന് പോലീസ് കണ്ടെടുത്തു. പരാതിക്കാരെയും കൂട്ടിയാണ് പോലീസ് ഇവിടെ പരിശോധന നടത്തിയത്. 

ദിവ്യനായരെ കൂടാതെ ജോലിതട്ടിപ്പിന് വേറെയും ഇടനിലക്കാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അമരവിള എൽപി സ്‌കൂൾ അധ്യാപകനായ ഷംനാദും ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥിയിൽ നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തിട്ടുണ്ട്.
 

Share this story