ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 21 പേർക്ക് പരുക്ക്

acc

ഇടുക്കി കൊടികുത്തിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ ഡ്രൈവറടക്കം 21 പേർക്ക് പരുക്കേറ്റു. ഇതിൽ എട്ട് പേരുടെ പരുക്ക് സാരമുള്ളതാണ്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും നില ഗുരുതരമല്ല. അമ്പത് അടിയോളം താഴ്ചയുള്ള കൊക്കയിലേക്കാണ് വാഹനം മറിഞ്ഞത്. ഒരു തെങ്ങിൽ തട്ടി വാഹനം നിന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. മുംബൈ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
 

Share this story