കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ അതിക്രമം; പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ksr

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിലിട്ട് പിതാവിനെ മർദിച്ച കെഎസ്ആർടിസി ജീവനക്കാരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. ആക്രമണം നടത്തിയ കണ്ടാൽ അറിയാവുന്ന അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കയ്യേറ്റം ചെയ്യൽ, സംഘം ചേർന്ന് ആക്രമിക്കൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

ആമച്ചാൽ സ്വദേശി പ്രമനനാണ് മർദനമേറ്റത്. മകൾ രേഷ്മയുടെ കൺസെഷൻ ടിക്കറ്റ് വാങ്ങാനായി എത്തിയതായിരുന്നു ഇവർ. മകളുടെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. കൺസെഷൻ ടിക്കറ്റ് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കം പിന്നീട് കൂട്ടം ചേർന്ന് പ്രേമനനെ ആക്രമിക്കുന്ന തരത്തിലേക്ക് മാറുകയായിരുന്നു

ഒപ്പമുണ്ടായിരുന്ന മകളും കൂട്ടുകാരിയും നിലവിളിച്ചിട്ടും പ്രതികൾ പ്രേമനനെ ഒരു മുറിയിലേക്ക് തള്ളിയിട്ട ശേഷം മർദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഇവരെ സസ്‌പെൻഡ് ചെയ്തിരുന്നു. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് പ്രേമനൻ.
 

Share this story