തൃക്കാക്കര ബലാത്സംഗ കേസ്: സിഐ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം

sunu

തൃക്കാക്കര ബലാത്സംഗ കേസിൽ ആരോപണവിധേയനായ സിഐ പിആർ സുനുവിനോട് അവധിയിൽ പോകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആണ് അവധിയിൽ പോകാൻ നിർദേശം നൽകിയത്. കേസിലെ മൂന്നാം പ്രതിയായ സിഐ സുനു ഇന്ന് രാവിലെ ബേപ്പൂർ കോസ്റ്റൽ സ്‌റ്റേഷനിൽ ജോലിയിൽ പ്രവേശിച്ചിരുന്നു

സുനുവിനെ ഒരാഴ്ച മുമ്പ് തൃക്കാക്കര പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ് വിട്ടയിച്ചിരുന്നു. ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയായ പിആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി കഴിഞ്ഞ ദിവസം നിർദേശം നൽകിയിരുന്നു

15 തവണ വകുപ്പുതല അച്ചടക്ക നടപടിക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ഇയാൾ. ആറ് ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. നിലവിൽ അവസാനിപ്പിച്ച കേസടക്കം പുനഃപരിശോധിക്കാനാണ് ഡിജിപി നിർദേശം നൽകിയിരിക്കുന്നത്.
 

Share this story