തൃക്കാക്കര ബലാത്സംഗ കേസ്: സിഐ സുനുവിനെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം
Wed, 4 Jan 2023

തൃക്കാക്കര കൂട്ടബലാത്സംഗ കേസിൽ ബേപ്പൂർ കോസ്റ്റൽ സിഐ പിആർ സുനുവിനെതിരെ തെളിവില്ലെന്ന് പോലീസ്. സുനുവിനെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നീക്കം നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് ലഭിച്ചിരിക്കുന്നത്. പരാതിക്കാരിയുടെ ഭർത്താവിന് സുനുവുമായി വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. ഭർത്താവിന്റെ സമ്മർദത്തിന് വഴങ്ങിയാണ് സുനുവിനെതിരെ യുവതി പരാതി നൽകിയതെന്ന് അന്വേഷണ സംഘം പറയുന്നു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സുനു. ഇയാളെ പിരിച്ചുവിടാനുള്ള നടപടികൾ ഡിജിപി ആരംഭിച്ചിരുന്നു. ഇന്നലെ നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ ഡിജിപി നിർദേശിച്ചിരുന്നുവെങ്കിലും സുനു ഹാജരായിരുന്നില്ല.