തൃക്കാക്കര ബലാത്സംഗ കേസ് പ്രതി സിഐ സുനു ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചു

sunu

തൃക്കാക്കര ബലാത്സംഗ കേസിലെ മൂന്നാം പ്രതി ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്‌പെക്ടർ പിആർ സുനു ഡ്യൂട്ടിയിൽ പ്രവേശിച്ചു. ഇന്നാണ് ബേപ്പൂരിലെത്തി സുനു ജോലിയിൽ പ്രവേശിച്ചത്. നേരത്തെ കേസിൽ സിഐയെ കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി വിട്ടയക്കുകയായിരുന്നു

കേസിൽ നാല് ദിവസം സുനുവിനെ ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസി. കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. തൃക്കാക്കരയിലെ വീട്ടിൽ വെച്ചും കടവന്ത്രയിൽ വെച്ചും സിഐ അടക്കമുള്ളവർ ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. 

ബലാത്സംഗം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് സുനു. നിയമ നടപടിക്കും വകുപ്പുതല നടപടിക്കും വിധേയനായിട്ടുണ്ട്. സുനുവിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് ഡിജിപി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയിരുന്നു.
 

Share this story