തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്: പ്രിൻസിപ്പാൾ അടക്കം മൂന്ന് പേർ അറസ്റ്റിൽ

Police

തൃപ്പുണിത്തുറയിൽ പ്ലസ് വൺ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. സ്‌കൂൾ പ്രിൻസിപ്പാൾ ശിവകല, അധ്യാപകരായ ഷൈലജ, ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. വിദ്യാർഥിനിയെ അധ്യാപകനായ കിരൺ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവെച്ചതിനാണ് അറസ്റ്റ്

കിരണിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കലോത്സവത്തിൽ പങ്കെടുക്കാൻ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോയ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. കുട്ടി വിവരം സഹപാഠികളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. 

കലോത്സവം കഴിഞ്ഞ് തിരിച്ചുവരുമ്പോഴായിരുന്നു സംഭവം. ലൈംഗിക ചുവയോടെ സംസാരിച്ച അധ്യാപകൻ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്‌കൂൾ അധികൃതർ വിവരമറിഞ്ഞെങ്കിലും ഒതുക്കി തീർക്കാൻ ശ്രമിച്ചു. എന്നാൽ വിദ്യാർഥികളിൽ പ്രതിഷേധം ശക്തമായതോടെയാണ് അധ്യാപകൻ ഒളിവിൽ പോയതും പോലീസ് പിടികൂടിയതും.
 

Share this story