രണ്ടര കോടി രൂപ കുടിശ്ശിക; കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

greenfield
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചു. രണ്ടര കോടി രൂപ കുടിശ്ശികയുണ്ടെന്ന് കാണിച്ചാണ് നടപടി. ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകാനിരിക്കെയാണ് സംഭവം. ഈ മാസം 28നാണ് മത്സരം നടക്കുന്നത്. ഇതോടെ സുരക്ഷയുടെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ വിളിച്ച യോഗം തുടങ്ങിയത് വൈദ്യുതിയില്ലാത്ത ഹാളിൽ വെച്ചാണ്.
 

Share this story