കോതമംഗലം പൂയംകുട്ടിയില്‍ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
Sat, 21 Jan 2023

കോതമംഗലം പൂയംകുട്ടിയില്‍ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കുട്ടമ്പുഴ കൂവപ്പാറ തട്ടായത്ത് അഷറഫിന്റെ മകന് അലിമോന് (17), വണ്ണപ്പുറം കലയത്തിങ്കല്‍ ഷംസുദ്ദീന്റെ മകന് ആബിദ് അലിയുമാണ്(14) മരിച്ചത്.
വൈകീട്ടാണ് സംഭവം. പൂയംകുട്ടി പുഴയിലെ കണ്ടന്‍പാറ കടവില്‍ ബന്ധുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ആബിദ് കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു. ആബിദിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ അലിയും മുങ്ങിത്താണു. രണ്ടു പേരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനയില്ല.