വാളയാറിൽ രേഖകളില്ലാതെ കടത്തിയ രണ്ട് കോടി 28 ലക്ഷം രൂപ പിടികൂടി
Mon, 23 Jan 2023

വാളയാറിൽ രേഖകളില്ലാതെ കടത്തിയ പണം പിടികൂടി. 2 കോടി 28 ലക്ഷത്തി അറുപതിനായിരം രൂപയാണ് വാഹനപരിശോധനക്കിടെ പിടികൂടിയത്. കോയമ്പത്തൂർ സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. സ്വർണ വ്യാപാരത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോകുകയായിരുന്ന പണമാണിതെന്ന് പ്രതികൾ പറയുന്നു. എന്നാൽ രേഖകൾ ഇല്ലാത്ത പണമാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു. കുഴൽപ്പണ കടത്താണെന്നാണ് നിഗമനം.