കോഴിക്കോട് ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു; ഒരാൾക്ക് ഗുരുതര പരുക്ക്

train
കോഴിക്കോട് പന്നിയങ്കരയിൽ ട്രെയിൻ തട്ടി രണ്ട് പേർ മരിച്ചു. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. കല്ലായി റെയിൽവേ സ്റ്റേഷന് സമീപം രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഭാഗത്ത് നിന്ന് ഷൊർണൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പരുക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Share this story