കൊടൈക്കനാലിലേക്ക് ടൂർ പോയ സംഘത്തിലെ രണ്ട് പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

kodai
ഈരാറ്റുപേട്ടയിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ അഞ്ചംഗ സംഘത്തിലെ രണ്ട് യുവാക്കളെ കാണാതായി. രണ്ട് ദിവസമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. തേവരുപാറ സ്വദേശികളായ അൽത്താഫ്, ഹാഫിസ് ബഷീർ എന്നീ 23 വയസ്സുകാരെയാണ് കാണാതായത്. കൊടൈക്കനാലിലെ പൂണ്ടി ഉൾക്കാട്ടിലാണ് ഇവരെ കാണാതായത്.
 

Share this story