കൊടൈക്കനാലിലേക്ക് ടൂർ പോയി കാണാതായ രണ്ട് പേരെ വനത്തിനുള്ളിൽ നിന്നും കണ്ടെത്തി ​​​​​​​

kodai

ഈരാറ്റുപേട്ടയിൽ നിന്ന് കൊടൈക്കനാലിലേക്ക് ടൂർ പോയ അഞ്ചംഗ സംഘത്തിൽ നിന്നും കാണാതായ രണ്ട് പേരെ കണ്ടെത്തി. ഈരാറ്റുപേട്ട തേവരുപാറയിൽ പള്ളിപ്പാറയിൽ അൽത്താഫ്(24), മുല്ലൂപ്പാറ ഹാഫിസ്(23) എന്നിവരെയാണ് കൊടൈക്കനാലിലെ പൂണ്ടി വനത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. ദിവസങ്ങൾ നീണ്ട തെരച്ചിലിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്

ഉൾവനത്തിൽ വ്യാഴാഴ്ച ഉച്ചയോടെ പോലീസ് സംഘം നടത്തിയ തെരച്ചിലിൽ ഇരുവരെയും കിട്ടുകയായിരുന്നു. പുതുവർഷത്തലേന്നാണ് ഇവർ ടൂർ പോയത്. പൂണ്ടിയിൽ ഹോം സ്‌റ്റേയിൽ അഞ്ചംഗ സംഘം രണ്ട് മുറികൾ എടുത്തിരുന്നു. പൂണ്ടി വനത്തിനുള്ളിലേക്ക് ട്രക്കിംഗിന് പോയ സമയത്താണ് കൂടെയുണ്ടായിരുന്ന രണ്ട് പേരെ കാണാതായതായി സംഘം അറിയിച്ചത്

കൊടൈക്കനാൽ പോലീസാണ് ആദ്യം തെരച്ചിൽ നടത്തിയത്. പിന്നീട് ഈരാറ്റുപേട്ടയിൽ നിന്നുള്ള പോലീസും സാമുഹിക സംഘടനയായ നന്മക്കൂട്ടം എന്ന സംഘവും പോലീസിനൊപ്പം ചേർന്നു. വന്യജീവികളടക്കമുള്ള കത്രികവ എന്ന പ്രദേശത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്.
 

Share this story