ആലപ്പുഴയിൽ 210 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യവുമായി രണ്ട് പേർ അറസ്റ്റിൽ
Sat, 3 Dec 2022

ആലപ്പുഴയിൽ അനധികൃത മദ്യവുമായി രണ്ട് പേർ പിടിയിൽ. പല്ലനയിൽ നടത്തിയ പരിശോധനയിലാണ് വിൽപ്പനക്കായി സൂക്ഷിച്ച 210 കുപ്പി പോണ്ടിച്ചേരി നിർമിത മദ്യം പിടികൂടിയത്. തോട്ടപ്പള്ളി പൂത്തോപ്പിൽ വീട്ടിൽ അഖിൽ, പുത്തൻപറമ്പിൽ രാകേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന തോട്ടപ്പള്ളി പൂത്തോപ്പിൽ പ്രവീൺ ഓടിരക്ഷപ്പെട്ടു
ക്രിസ്മസ്, ന്യൂഇയർ പ്രമാണിച്ച് വൻതോതിൽ മദ്യം ശേഖരിച്ച് വിൽപ്പന നടത്തുന്നുവെന്ന് എക്‌സൈസ് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.