എറണാകുളത്ത് രണ്ട് വ്യത്യസ്ത ബൈക്കപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു

accident

എറണാകുളത്ത് രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലായി രണ്ട് യുവാക്കൾ മരിച്ചു. പെരുമ്പാവൂർ എംസി റോഡിൽ സ്വകാര്യ സ്ഥാപനത്തിന്റെ ബസിൽ ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പെരുമ്പാവൂർ തുരുത്തിപ്പള്ളി സ്വദേശി സ്റ്റാലിൻ(26)ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബേസിൽ ടോമിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃപ്പുണിത്തുറ എസ് എം ജംഗ്ഷനിൽ ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പുത്തൻകുരിശ് സ്വദേശി ശ്രേയസ്സാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം.
 

Share this story