യുജിസി മാനദണ്ഡം പാലിച്ചില്ല: മൂന്ന് ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി
Fri, 6 Jan 2023

കേരളത്തിലെ മൂന്ന് സർക്കാർ ലോ കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ ലോ കോളജുകളിലെ പ്രിൻസിപ്പൽമാരുടെ നിയമനമാണ് അസാധുവാക്കിയത്.
തിരുവനന്തപുരം ലോ കോളജിലെ ബിജു കുമാർ, തൃശ്ശൂരിലെ വി ആർ ജയദേവൻ, എറണാകുളത്തെ ബിന്ദു എം നമ്പ്യാർ എന്നിവരുടെ നിയമനമാണ് റദ്ദാക്കിയത്. യുജിസി മാനദണ്ഡങ്ങൾ പാലിച്ചല്ല പ്രിൻസിപ്പൽമാരെ നിയമിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. മാനദണ്ഡപ്രകാരം സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താൻ സർക്കാരിന് നിർദേശം നൽകി