ആളുകളെ വില കുറച്ചുകണ്ടാൽ മെസിയുടെ അവസ്ഥയാകും; തരൂരിനെ കുറിച്ച് സതീശനോട് മുരളീധരൻ

muraleedharan

ശശി തരൂർ വിഷയത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ തള്ളി കെ മുരളീധരൻ. ശശി തരൂരിന്റെ ഇതുവരെയുള്ള ഒരു പ്രവർത്തനവും വിഭാഗീയ പ്രവർത്തനമല്ല. തരൂരിന്റെ സന്ദർശനങ്ങളെ വിഭാഗീയതയായി കാണേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. അദ്ദേഹത്തിന്റെ ല്ലൊ പൊതുപരിപാടികളും അതാത് ഡിസിസികളെ അറിയിച്ചിട്ടുണ്ട്. 

രാഷ്ട്രീയക്കാർ തമ്മിൽ കാണുമ്പോൾ കാലാവസ്ഥാ വ്യതിയാനമല്ല ചർച്ച ചെയ്യുന്നത്. തരൂരിന് കേരളാ രാഷ്ട്രീയത്തിൽ നല്ല പ്രസക്തിയുണ്ട്. ഗ്രൂപ്പുണ്ടാക്കൽ അല്ല തരൂരിന്റെ ലക്ഷ്യം. തരൂരിനെ എതിർത്ത് എതിരാളികൾക്ക് ആയുധം കൊടുക്കരുതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ആരെയും വില കുറച്ച് കാണരുത്. അങ്ങനെ കണ്ടാൽ ഇന്നലെ സൗദിയോട് തോറ്റ മെസിയുടെ അവസ്ഥയാകും. ഇന്നലെ സൗദിയെ കുറച്ചു കണ്ട മെസിക്ക് തലയിൽ മുണ്ടിട്ട് പോകേണ്ടി വന്നു. സതീശൻ പറഞ്ഞത് മൊത്തത്തിലുള്ള ബലൂണുകളെ കുറിച്ചാണ്. അത്തരം ബലൂൺ ചർച്ച ഇപ്പോൾ ആവശ്യമില്ലെന്നും മുരളീധരൻ പറഞ്ഞു.
 

Share this story