മാപ്പർഹിക്കാത്ത തെറ്റ്; കലോത്സവ സ്വാഗത ഗാനം ദൃശ്യാവിഷ്‌കാരത്തിനെതിരെ കുഞ്ഞാലിക്കുട്ടി

kunhalikkutty

സംസ്ഥാന സ്‌കൂൾ കലോത്സവം സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഒരിക്കലും ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. മാപ്പ് അർഹിക്കാത്ത തെറ്റാണ് സർക്കാർ ചെയ്തത്. കംപോസ് ചെയ്തവരുടെ വികലമായ മനസ്സാകാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പർഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപം മുസ്ലിം വിരുദ്ധതയെന്നാണ് മുസ്ലിം ലീഗ് പറയുന്നത്. സംഗീത ശിൽപ്പത്തിൽ ഭീകരനെ മുസ്ലിം വേഷധാരിയായി ചിത്രീകരിച്ചത് മുസ്ലീങ്ങളെ മോശമാക്കുന്നതിന് വേണ്ടിയാണെന്നും ലീഗ് നേതാക്കൾ പറയുന്നു. ഇന്നലെ സംഗീത ശിൽപ്പത്തിനെതിരെ കെപിഎ മജീദും രംഗത്തുവന്നിരുന്നു.
 

Share this story