വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും; തീരുമാനം സംസ്ഥാന കമ്മിറ്റിയുടേത്

joy

വർക്കല എംഎൽഎ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായേക്കും. എകെജി സെന്ററിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്. ആനാവൂർ നാഗപ്പൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായതോടെയാണ് പുതിയ ജില്ലാ സെക്രട്ടറിയെ സിപിഎം കണ്ടെത്തുന്നത്

കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലാണ് ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്. ഇതിന് പിന്നാലെ ജില്ലാ സെക്രട്ടറിയായി പല പേരുകൾ സിപിഎം പരിഗണിച്ചിരുന്നു. ഒടുവിൽ സംസ്ഥാന സമിതി അംഗമായ വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാൻ തീരുമാനിക്കുകയായിരുന്നു. 


 

Share this story